Who we are
പാലക്കാട് ജില്ലയില്‍ പാലക്കാട് താലൂക്കില്‍ കഞ്ചിക്കോട് ആസ്ഥാനമായി കഞ്ചിക്കോട് സര്‍വ്വീസ് സഹകരണ ബാങ്ക് 1946-ല്‍ ഐക്യ നാണയ സംഘമായും, കാര്‍ഷിക ബാങ്കായും പ്രവര്‍ത്തിച്ചു വന്നിരുന്ന ബാങ്ക് 07.01.1959 മുതല്‍ സര്‍വ്വീസ് സഹകരണ ബാങ്കായി രജിസ്റ്റര്‍ ചെയ്ത് 21.01.1959-ല്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
സംസ്ഥാന സഹകരണ വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ച് വരുന്ന ബാങ്കിന്റെ 2023-24 വര്‍ഷം വരെയുള്ള ആഡിറ്റ് പൂര്‍ത്തിയായിട്ടുണ്ട്. പുതുശ്ശേരി ഗ്രാമ പഞ്ചായത്ത് മുഴുവന്‍ പ്രവര്‍ത്തന പരിധിയായിട്ടുള്ള ബാങ്കിന് കഞ്ചിക്കോട് ഹെഡ് ഓഫീസ് കൂടാതെ പുതുശ്ശേരി, വാളയാര്‍(ചന്ദ്രാപുരം) എന്നിവിടങ്ങളില്‍ രണ്ട് ശാഖകള്‍ പ്രവര്‍ത്തിക്കുന്നു. നീതി മെഡിക്കല്‍ സ്‌റ്റോര്‍, നീതി സ്‌റ്റോര്‍, അരിക്കട, മൂന്ന് വളം ഡിപ്പോകള്‍ എന്നിവ നല്ല നിലയില്‍ വില്‍പ്പന നടത്തി വരുന്നു.
05.11.2023-ല്‍ തെരഞ്ഞെടുക്കപ്പെട്ട പതിനൊന്ന് അംഗ ഭരണസമിതിയില്‍ നിലവില്‍ പ്രസിഡന്റായി ശ്രീ.കെ.വി.നന്ദനന്‍ അവര്‍കളും, വൈസ് പ്രസിഡന്റായി എം.അരവിന്ദാക്ഷൻ അവര്‍കളും, ചുമതലകള്‍ നിര്‍വ്വഹിച്ചുവരുന്നു. തുടര്‍ച്ചയായി 2010 മുതല്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന ബാങ്കില്‍ നിലവില്‍ സെക്രട്ടറിയായി എസ്.രാധാക്യഷ്ണന്‍ ഉള്‍പ്പെടെ 23 ജീവനക്കാരുണ്ട്. ജനറല്‍ ക്ലാസിഫിക്കേഷന്‍ ക്ലാസ് 1 സ്‌പെഷ്യല്‍ ഗ്രേഡും ആഡിറ്റ് ക്ലാസിഫിക്കേഷന്‍ എ യുമാണ്. 31.03.2025 വര്‍ഷാവസാനത്തില്‍ നിക്ഷേപ ബാക്കി നില്‍പ്പ് 225 കോടി രൂപയും, വായ്പ ബാക്കി നില്‍പ്പ് 175 കോടിയും, വായ്പ ഓവര്‍ഡ്യൂ 13.20 ശതമാനവുമാണ്.